ചിറക്കരയിൽ ആർആർഎഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു
1575875
Tuesday, July 15, 2025 3:24 AM IST
ചാത്തന്നൂർ: നഗര സഞ്ചയ പദ്ധതിയിൽ നിന്നും ചിറക്കര പഞ്ചായത്തിന് ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആർആർഎഫ് ഉള്ള ജില്ലയിലെ ആദ്യ പഞ്ചായത്തായി ചിറക്കര. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തുന്ന പഞ്ചായത്താണ് ചിറക്കരയെന്ന്ജയലാൽ എംഎൽഎ പറഞ്ഞു.
ആർആർ എഫി ന്റെ പ്രവത്തനം പൂർണതോതിലാകുമ്പോൾ ഒരു വ്യവസായ യൂണിറ്റായി മാറുമെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.സജില അധ്യക്ഷയായിരുന്നു.വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് തരം തിരിക്കുന്നതിനും വിവിധ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള യന്ത്ര സാമഗ്രികൾ കൂടി സ്ഥാപിച്ച് വ്യവസായ യൂണിറ്റാക്കി മാറ്റാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശകുന്തള, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സുബി പരമേശ്വരൻ ,ദിലീപ് ഹരിദാസൻ, സി.സുശീലാദേവി, ദേവദാസ്, സുചിത്ര ജയകുമാർ, വിനിതാദിപു, മേരി റോസ്, ബി. സുദർശനൻ പിള്ള , കെ. സുരേന്ദ്രൻ, റീജാ ബാലചന്ദ്രൻ, സെക്രട്ടറി ആർ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.