എം.എ. അഷറഫ് രക്താസാക്ഷി ദിനാചരണത്തിന് ഇന്ന് തുടക്കം
1575873
Tuesday, July 15, 2025 3:24 AM IST
അഞ്ചല്‍ : എന്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സിപിഎം പുനലൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന എം.എ. അഷറഫിന്റെ 24-ാം രക്തസാക്ഷി ദിനാചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. 2002 ജൂലൈയിലാണ് കൊല്ലപ്പെട്ടത്. ഇന്ന് അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേരുന്ന സമകാലിക സംഗമത്തോടെയാകും പരിപാടികള്‍ക്ക് തുടക്കം.
16,17 ദിവസങ്ങളില്‍ കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ സേവനം ലഭ്യമാക്കിയുള്ള സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍, രക്തദാന സേന രൂപീകരണം, പ്രതിഭകളെ ആദരിക്കല്‍ ഉള്‍പ്പടെയുള്ളവ നടക്കും.
അഷറഫ് കൊല്ലപ്പെട്ട ജൂലൈ 18 നു ഏരിയാ തലത്തിലുള്ള മുഴുവന്‍ ബ്രാഞ്ച് കമ്മിറ്റികളിലും പുഷ്പാര്‍ച്ചന നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന അനുസ്മരണ റാലിയും പൊതുസമ്മേളനവും കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവ് ഉദ്ഘാടനം ചെയ്യും.