രാജസ്ഥാൻ സ്വദേശി കടത്തിക്കൊണ്ടുവന്ന 27പവൻ സ്വർണം പിടികൂടി
1575692
Monday, July 14, 2025 6:48 AM IST
കൊല്ലം: രാജസ്ഥാൻ സ്വദേശി ബൈക്കിൽ കടത്തി കൊണ്ടുവന്ന 27 പവൻ സ്വർണം കണ്ണനല്ലൂർ പോലീസ് പിടികൂടി. നല്ലില മജിസ്ട്രേറ്റ് മുക്കിൽ വാഹന പരിശോധന നടത്തുന്നതിനിടെ രാജസ്ഥാൻ രാജ്പുരബലാന പറമ്പ ഗള്ളി സ്വദേശി ഹിതേഷ് കുമാർ (21) ആണ് സ്വർണവുമായി അറസ്റ്റിലായത്.
ഹിതേഷിനൊപ്പം ഒരു 15 കാരനും ഉണ്ടായിരുന്നു. പോലീസി െ ന്റ അന്വേഷണത്തിൽ 15 കാരൻ ലിഫ്റ്റ് ചോദിച്ചു കേറിയതാണെന്നാണ് അറിയാനായത്. ഹിതേഷ് കുമാറിൽ നിന്നും രേഖകൾ ഇല്ലാത്ത 50,000 രൂപയും, 216 ഗ്രാം സ്വർണവുമാണ് പോലീസ് പിടികൂടിയത്.
162. 84 ഗ്രാം തൂക്കം വരുന്ന 56 സ്വർണ മോതിരങ്ങളായും 53.340 ഗ്രാം തൂക്കം വരുന്ന തങ്കകട്ടിയായുമാണ് സ്വർണം ഉണ്ടായിരുന്നത്.
ഐഎസ്എച്ച്ഒ ശ്രീകുമാർ എസ് ഐമാരായ ജിബി, ഹരി സോമൻ, എ എസ് ഐ ജ്യോതിഷ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്. ഹിതേഷ് കുമാറിനെ ചോദ്യം ചെയ്തു വരുകയാണ്.