ലൈസൻസില്ല; വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി
1575890
Tuesday, July 15, 2025 3:24 AM IST
കൊട്ടാരക്കര : ഇഞ്ചക്കാട് ആയിരവല്ലിപ്പാറയിൽ ഖനനം ചെയ്യുന്നതിനായി വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൊ ളിച്ചുമാറ്റി. ഇരുമ്പ് പെട്ടികൾ മൈലം പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. ഇതിനിടെ ക്വാറി ഉടമ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
ഇന്നലെ രാവിലെ 11ഓടെ മൈലം ഇഞ്ചക്കാട് ആയിരവല്ലി പാറയ്ക്കു സമീപമായിരുന്നു സംഭവം. ക്വാറി യോട് ചേർന്നുള്ള പുരയിടത്തിൽ ഉടമയായ മൈലം പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറായ കോട്ടൂർ സന്തോഷിന്റെ കെട്ടിടം പൊളിച്ച് നീക്കം ചെയ്യാനാണ് പഞ്ചായത്ത് അധികൃതരും പോലീസും എത്തിയത്. ഇയാളുടെ വെടിമരുന്ന് ശാലയ്ക്ക് കെട്ടിടാനുമതി പഞ്ചായത്ത് നൽകിയിരുന്നില്ല. ലൈസൻസ് ഇല്ലാതെ യുള്ള അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകിയിരുന്നു.
വെടിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ട് വലിയ ഇരുമ്പ് പെട്ടികൾ നാട്ടുകാരിൽ ഭീതി ഉണർത്തിയിരുന്നു. കെട്ടിടവും, ഇരുമ്പ് പെട്ടികളും നീക്കം ചെയ്യാനുള്ള കാലാവധി ശനിയാഴ്ച കഴിഞ്ഞിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറിയുംജീവനക്കാരും കൊട്ടാരക്കര പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റുകയായിരുന്നു. ഇതിനിടെയാണ് സന്തോഷ് പെട്രോൾ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു