പ്രിൻസ് ലൂക്കോസ് അനുസ്മരണം
1575697
Monday, July 14, 2025 6:48 AM IST
ആയൂർ:വൈഎംസിഎ കൊല്ലം സബ് റീജണൽ ചെയർമാനുംസാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന പ്രിൻസ് ലൂക്കോസ് മൂന്നാമത് അനുസ്മരണ സമ്മേളനവും ചെറുവക്കൽ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടന്നു. വൈഎംസിഎ മുൻ സംസ്ഥാന ചെയർമാൻ അഡ്വ.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു.
നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഇടവക വികാരിമാരായ സാമുവേൽ മാത്യു കോർ എപ്പിസ്കോപ്പ,ഫാ.ജേക്കബ് പണിക്കർ,ഫാ.വി.കെ. തോംസൺ, ഫാ.ഫിലിപ്പ് ഐസക്, ഫാ.ഷിനോ.കെ. തോമസ്, മുൻ സബ് റീജിയൻ ചെയർമാൻ അഡ്വ.ബേബി പുഞ്ചക്കോണം,ജി .ബിജു,കൺവീനർ കെ.കെ.കുര്യൻ, സി.അലക്സ്,അഡ്വ.ഒ.ജോൺസൺ, ഐവാൻ പ്രിൻസ് ലൂക്കാ എന്നിവർ പ്രസംഗിച്ചു.