മാർ ഈവാനിയോസ് ചരിത്ര പ്രദർശനം നടത്തി
1575689
Monday, July 14, 2025 6:48 AM IST
കൊട്ടാരക്കര: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര കിഴക്കേ തെരുവ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മാർ ഈവാനിയോസ് ചരിത്ര പ്രദർശനവും പദയാത്രയ്ക്ക് സ്വീകരണവും നടത്തി. എംസിഎ പ്രസിഡന്റ് എസ്.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.
എംസിഎമേജർ അതി ഭദ്രാസന പ്രസിഡന്റ് റെജി മോൻ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ വികാരി ഫാ.ജോസഫ് കടകംപള്ളിൽ, റവ. ജോൺസൺ പള്ളി പടിഞ്ഞാറ്റേതിൽ, അതിഭദ്രാസന സെക്രട്ടറി രാജുമോൻ ഏഴംകുളം, ട്രഷറർ ജോൺ അരശുംമൂട് ,ജെസി ദിലീപ്, പ്രിൻസിപ്പൽ ജോമി തോമസ് എന്നിവർ പ്രസംഗിച്ചു.
മാർ ഈവാനിയോസിന്റെ നൂറിലധികം വ്യത്യസ്ത ചിത്രങ്ങളും വിദേശപര്യടന ചിത്രങ്ങളും പ്രദർശനത്തിന് മാറ്റ് കൂട്ടി.