ലഹരിക്കെതിരേ വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടണം: ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത
1575690
Monday, July 14, 2025 6:48 AM IST
കൊല്ലം : ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടണമെന്നു കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്. മലങ്കര ഓർത്തഡോക്സ് സഭാ കൊല്ലം ഭദ്രാസന വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസനത്തിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. കോറെപ്പിസ്കോപ്പമാരായ ജോൺ ചാക്കോ, രാജു തോമസ്, പി.ഒ.തോമസ് പണിക്കർ, എം.എം.വൈദ്യൻ, ബാബു ജോർജ്, നെൽസൺ ജോൺ എന്നിവരെ ആദരിച്ചു.
ചടങ്ങിൽ 2025-26 ബജറ്റ് അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.ടി.ഷാജൻ, വൈദിക സംഘം സെക്രട്ടറി ഫാ.ജോൺ ടി. വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ.ബാബു ജോർജ്, കോർ എപ്പിസ്കോപ്പ ഫാ.ആൻഡ്രൂസ് വർഗീസ് ,തോമസ്,
ലാലു മോൻ മഞ്ഞക്കാല, മാത്യു ജോൺ കല്ലുംമൂട്ടിൽ, ഡോ.ഡി. പൊന്നച്ചൻ, സിബിൻ തേവലക്കര, ഫാ.മാത്യു ഏബ്രഹാം തലവൂർ, ഫാ.ഐപ്പ് നൈനാൻ, ഡോ.ജോൺസൺ കല്ലട, സാജു വർഗീസ്, റോബിൻ പി.അലക്സ്, ജോൺ സി.ഡാനിയേൽ ഫാ.ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.