എംഡിഎംഎയുമായി യുവാവ് പിടിയിൽ
1575311
Sunday, July 13, 2025 6:49 AM IST
കൊല്ലം: എം ഡി എം എ യുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. തൃക്കോവിൽവട്ടം പുതുച്ചിറ ജെ.ജെ .ഭവനത്തിൽ ജിജുമോൻ (28) ആണ് പിടിയിലായത്.
ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടിയം പോലീസ് നടത്തിയ പരിശോധനയിൽ ഡിസന്റ് ജംഗ്ഷന് സമീപമുള്ള പമ്പ് ഹൗസ് പരിസരത്തുനിന്നാണ് 760 മില്ലിഗ്രാം എം ഡി എം എയുമായി പിടികൂടിയത്.
കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ നിഥിൻ നളൻ, സോമരാജൻ, സിപിഒ മാരായ ശഭു, ഷമീർ, ഷാനീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.