മാർ ഈവാനിയോസിന്റെ തീർഥാടന പദയാത്രയ്ക്ക് സ്വീകരണം നൽകി
1575308
Sunday, July 13, 2025 6:49 AM IST
കൊട്ടാരക്കര: മാർ ഈവാനിയോസിന്റെ കബറിങ്കലേക്കുള്ള തീർഥാടന പദയാത്രയ്ക്ക് കിഴക്കേത്തെരുവ് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.
ബർസാർ ഫാ. ഗീവർഗീസ് എഴിയത്ത് ഹാരമണിയിച്ച് സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി. ടി. ജോമി, ഹെഡ്മാസ്റ്റർ ടി. രാജു, പ്രോഗ്രാം കൺവീനർ ഫാ. ജോർജ് ഭട്ടശേരിൽ, സ്റ്റാഫ് സെക്രട്ടറി ബിനിൽ ജോൺ, പിടിഎ സെക്രട്ടറി കോശി കെ ബാബു, സി. എ. സൈമൺ, രാജീവ് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.