അനുഷ്ഠാന കലാകാരന്മാരെ സർക്കാർ അവഗണിക്കുന്നു: ഐഎൻഎയുസി
1575681
Monday, July 14, 2025 6:34 AM IST
കൊല്ലം: അനുഷ്ഠാന പരമ്പരാഗത കലാകാരന്മാരെ സർക്കാർ അവഗണിക്കുന്നതായി ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് (ഐഎൻഎയുസി) ജില്ലാ ജനറൽബോഡി ആരോപിച്ചു.
ഐഎൻഎയുസിയെ കോൺഗ്രസ് പാർട്ടിയുടെ പോഷക സംഘടനയായ കെപിസിസി സംസ്കാര സാഹിതിയുമായി ലയിപ്പിക്കാൻ തീരുമാനിച്ചു. ലയനത്തിന് കൊല്ലം ജില്ലാ ജനറൽ ബോഡിയുടെ അംഗീകാരം നേടി.
26ന് കോഴിക്കോട് ഡിസിസി ഹാളിൽ നടക്കുന്ന ലയന സമ്മേളനത്തിൽ 100 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഐഎൻഎയുസി ജില്ലാ പ്രസിഡന്റ് ് ഷാജി ആനക്കോട്ടൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി ഒ .ബി .രാജേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സംസ്ഥാന ഭാരവാഹികളായ സിദ്ധാർഥൻ ആശാൻ, വടക്കേവിള അഷറഫ്, ബിനോയി ഷാനൂര്‍, സിന്ധു പട്ടത്താനം, ബൈജു ആലുംമൂട്ടിൽ, എസ് .ആർ .ബിന്ദു, ഒ .ജയശ്രീ, അജിത, സുശീല, പ്രതാപൻ മണവാട്ടി, ബിജി, സൈതലി, സിന്ധു പ്രശാന്ത്, അനിൽ സി കാരിക്കൽ എന്നിവർ പ്രസംഗിച്ചു.