പ്രസംഗ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു
1599359
Monday, October 13, 2025 5:51 AM IST
കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ ചിത്ര രചനാ മത്സരങ്ങൾ "രാഗാസ് - 2025' കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. മത്സരങ്ങൾ സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.
ഗ്രീൻസ് കൂടരഞ്ഞി പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ടോമി പ്ലാത്തോട്ടം, യേശുദാസ് സി. ജോസഫ്, തോമസ് വലിയപറമ്പൻ, ടോം തോമസ്, തൂലിക പൗലോസ്, ആർട്ടിസ്റ്റ് ഹനീഫ, ചാരുത ആർട്ടിസ്റ്റ് ബൈജു, ജോയി മച്ചുക്കുഴിയിൽ, അഗസ്റ്റിൻ മുതലക്കുഴിയിൽ, ആൻസിയ ടോം തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരങ്ങളിൽ വിജയികൾക്ക് ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവയും ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിയുടെ വിദ്യാലയത്തിന് എവർ റോളിംഗ് ട്രോഫികളും സമ്മാനിച്ചു.