കൊ​യി​ലാ​ണ്ടി: "തെ​രു​വു​നാ​യ​യെ പേ​ടി​ച്ച് ഞ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ വ​യ്യാ​താ​യി, സ്കൂ​ളി​ൽ പോ​കാ​ൻ പേ​ടി​യാ​കു​ന്നു, ക​ളി​ക്കാ​ൻ പ​റ്റു​ന്നി​ല്ല...' വ​കു​പ്പ് മ​ന്ത്രി​ക്ക് പോ​സ്റ്റ് കാ​ര്‍​ഡ് വ​ഴി വി​ദ്യാ​ര്‍​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യാ​ണി​ത്.

പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ കാ​പ്പാ​ട് ഡി​വി​ഷ​ൻ വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണ​ൻ​ക​ട​വ് ഗ​വ. ഫി​ഷ​റീ​സ് എ​ൽ​പി സ്കൂ​ൾ, പൂ​ക്കാ​ട് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചേ​മ​ഞ്ചേ​രി സ​ബ് പോ​സ്റ്റ്‌​ഓ​ഫീ​സി​ൽ ന​ട​ത്തി​യ ദേ​ശീ​യ ത​പാ​ൽ ദി​നാ​ച​ര​ണ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തെ​രു​വു​നാ​യ പേ​ടി പ​ങ്കു​വ​ച്ച​ത്.