പ്രവാസികളെ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്
1599078
Sunday, October 12, 2025 4:57 AM IST
കൂരാച്ചുണ്ട്: നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ ഗൾഫുനാടുകളിൽ നിന്നും മടങ്ങിയെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് കൂരാച്ചുണ്ട് വ്യാപാര ഹാളിൽ ചേർന്ന കേരള പ്രവാസി സംഘം കൂരാച്ചുണ്ട് മേഖല കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള പ്രവാസി സംഘം ജില്ലാ ട്രഷറർ സുരേന്ദ്രൻ മാങ്കോട്ടിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു. ബാലുശേരി ഏരിയ സെക്രട്ടറി അഭിലാഷ് പനങ്ങാട്, സിപിഎം ലോക്കൽ സെക്രട്ടറി എ.സി. ഗോപി, മുനീർ ബാലുശേരി, മുനീർ കൂരാച്ചുണ്ട് എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട് മേഖല ഭാരവാഹികളായി മുനീർ കൂരാച്ചുണ്ട് (പ്രസിഡന്റ്), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (സെക്രട്ടറി), അബൂബക്കർ ചെന്നാറിയിൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞടുത്തു.