വൈവിധ്യമാര്‍ന്ന പരിപാടികളോടെ ലോക മാനസികാരോഗ്യ ദിനാചരണം
1598810
Saturday, October 11, 2025 4:52 AM IST
കോഴിക്കോട്: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം, ഇംഹാന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ ഏഴിന് കോഴിക്കോട് ബീച്ചില്‍ നടന്ന വാക്കത്തോണ്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ ഡിഎംഒ ഡോ. എ.ടി. മനോജ്, കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ബിന്ദു തോമസ്, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. ബിനു പ്രസാദ്, ജില്ലാ മലേറിയ ഓഫീസര്‍ കെ.പി. റിയാസ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. കെ.ടി. മുഹസിന്, ആരോഗ്യവകുപ്പ് ജീവനക്കാര്‍, നിര്‍മല കോളജ് ഓഫ് നഴ്സിംഗ്, ജെഡിടി ഇസ്ലാമിക് കോളജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) രേഖ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. ഷാജി, ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ബിന്ദു തോമസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. റജിന്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി. റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കായുള്ള ബോധവത്കരണ ക്ലാസിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. പി.കെ. റഹീമുദ്ദീന് നേതൃത്വം നല്കി. വൈകുന്നേരം കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് സെല്ലിന്റെ സഹകരണത്തോടെ ഗവ. നഴ്സിംഗ് സ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ മാനസികാരോഗ്യ ബോധവത്കരണ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലാ മാനസികാരോഗ്യ പരിപാടി, സമ്പൂര്‍ണ മാനസികാരോഗ്യം, അമ്മ മനസ്, ടെലി മനസ്, വിമുക്തി തുടങ്ങിയ ആരോഗ്യവകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണവും പരിപാടിയുടെ ഭാഗമായി നടന്നു.
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണം പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനുമായി ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജി. അജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി. സുരേന്ദ്രന്, വി.പി. ജമീല, കെ.വി. റീന, നിഷ പുത്തന്‍പുരയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി, ഐ.പി. രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, എം.പി. ശിവാനന്ദന്, മുക്കം മുഹമ്മദ്, പഞ്ചായത്ത് മാനസികാരോഗ്യ സൊസൈറ്റി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ടി അബ്ദുന്നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോഴിക്കോട് ഇംഹാന്‍സ് അസി. പ്രഫസര്‍ ഡോ. ഷീബ നൈനാന്, കോഴിക്കോട് ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൈക്യാട്രി കണ്‍സല്‍ട്ടന്റ് ഡോ. ബിനു പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു.
കോഴിക്കോട്: നിർമല ഹോസ്പിറ്റൽ ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്യാട്രി ആൻഡ് കൗൺസിലിംഗ്, കോംപസിറ്റ് റിഹാബിലിറ്റേഷൻ സെന്റർ, വികാസ് സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (നോർത്ത്) എ. ഉമേഷ് നിർവഹിച്ചു.
സിആർസി ഡയറക്ടർ ഡോക്ടർ റോഷൻ ബിജിലി, നിർമല ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മരിയ ഫെർണാണ്ട, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. നന്ദകുമാർ, കോഴിക്കോട് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ഡോ. എ. സുശീൽ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോളി ജോസ്, സിസ്റ്റർ ജ്യോത്സന വർക്കി എന്നിവർ പ്രസംഗിച്ചു.
"സേവനങ്ങളുടെ ലഭ്യത, ദുരന്തങ്ങളിലും അടിയന്തരഘട്ടങ്ങളിലും മാനസികാരോഗ്യം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സിആർസി ക്ലിനിക്കൽ സൈക്കോളജി വിഭാഗം തലവൻ ഡോ. സി.കെ. ധനപാണ്ടിയൻ, നിർമല ഹോസ്പിറ്റൽ സൈക്കോളജി വിഭാഗം സൈക്കോളജിസ്റ്റ് ഡോ. അനു പത്മനാഭൻ എന്നിവർ പേപ്പർ പ്രസന്റേഷൻ നടത്തി.