മർത്തമറിയം വനിത സമാജം സമ്മേളനം നടത്തി
1599084
Sunday, October 12, 2025 4:57 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് സെന്റർ മർത്തമറിയം വനിത സമാജം ഏകദിന സമ്മേളനം കൂരാച്ചുണ്ട് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. ഫാ. ജേക്കബ് കുര്യൻ ചായനാനിയ്ക്കൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഫാ. ഷാനു ഏബ്രഹാം ക്ലാസുകൾ നയിച്ചു.
ഇടവക വികാരി ഫാ. ജോമി ജോർജ്, സെന്റർ പ്രസിഡന്റ് ഫാ. ജിനു ജസ്റ്റിൻ,
ഫാ. നിതിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു. മേഴ്സി ബേബി, ബിന്ദു റോയ് എന്നിവർ വേദവായന, ഗീതം എന്നിവ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഷേർലി പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. നവജ്യോതി മോംസ് അവലോകനം മിനി മത്തായി നടത്തി. മേഖലയിലെ പത്തോളം പള്ളിയിൽ നിന്നായി 120 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.