സ്വതന്ത്ര കർഷക സംഘം കൺവൻഷൻ നടത്തി
1598380
Friday, October 10, 2025 4:04 AM IST
കൂരാച്ചുണ്ട്: ബാലുശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട്, കായണ്ണ, പനങ്ങാട്, കോട്ടൂർ, ഉണ്ണികുളം തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്യത്തിനെതിരേ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ബാലുശേരി മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി14 ന് നടത്തുന്ന കളക്ടറേറ്റ് ധർണ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.സി അബുബക്കർ കായണ്ണ അധ്യക്ഷത വഹിച്ചു. സി.കെ ബദറുദ്ദീൻ ഹാജി, പി.കെ അബ്ദുൽ ഖാദർ, എ.പി അബദുറഹിമാൻ കുട്ടി, കേയക്കണ്ടി അബ്ദുള്ള, കെ.കെ അബ്ദുൾ ലത്തീഫ്, നൗഷാദ് കോട്ടൂർ എന്നിവർ പ്രസംഗിച്ചു.