താ​മ​ര​ശേ​രി: ച​മ​ൽ നി​ർ​മ്മ​ല എ​ൽ​പി സ്കൂ​ൾ ആ​ർ​ട്സ് ഫെ​സ്റ്റ് "ത​ക​ധി​മി 2K25' സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​ന്‍റോ വ​ര​കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​കം അ​തി​വേ​ഗം മു​ന്നേ​റു​ക​യാ​ണ്. മാ​റു​ന്ന ലോ​ക​ത്ത് വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ മാ​റ്റം ഉ​ൾ​കൊ​ള്ളാ​നും മാ​റ്റ​ത്തി​നൊ​പ്പം ഓ​ടാ​നും ക​ഴി​യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പു​റം ത​ള്ള​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ക​ണ്ണ​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സ്ന സു​രേ​ഷ്, സ്കൂ​ൾ ലീ​ഡ​ർ അ​ലാ​നി ബി​ജു, പ്ര​ധാ​നാ​ധ്യാ​പി​ക റി​ൻ​സി ഷാ​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗോ​ൾ​ഡ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ ക്രി​സ്റ്റീ​ന വ​ർ​ഗീ​സ്, അ​ലി​ൻ ലി​സ്ബ​ത്ത്, ജ​ദീ​റ റൗ​ഷ​ൽ, രാ​ജീ​ഷാ വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കി.