കാവിലുംപാറയിൽ നടപ്പാക്കിയത് 300 കോടിയുടെ വികസനം
1598382
Friday, October 10, 2025 4:04 AM IST
കോഴിക്കോട്: മലയോരത്തിന്റെ മണ്ണില്‍ വികസന മുന്നേറ്റം തീര്‍ത്ത് കാവിലുംപാറ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്.
ഗതാഗതയോഗ്യമായ റോഡുകള്‍ നിര്‍മിച്ചും അദിദാരിദ്ര്യമുക്ത പഞ്ചായത്തായും ഉല്പാദന മുന്നേറ്റത്തില്‍ കുതിച്ചുചാട്ടം നടത്തിയും ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചും മാലിന്യമുക്ത പഞ്ചായത്തെന്ന പദവി നേടിയുമാണ് കാവിലുംപാറ നേട്ടങ്ങള്‍ കൈവരിച്ചത്.
വയോജന സൗഹൃദ പഞ്ചായത്ത്, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, കെ സ്മാര്‍ട്ട് സോഫ്റ്റ്വെയര് സേവനം, വിജ്ഞാനകേരളം വഴി തൊഴില്‍, ശുചീകരണ യജ്ഞം, വൃക്ഷവത്കരണവും പച്ചത്തുരുത്തുകളുടെ നിര്‍മാണവും, ടൂറിസം ഡെസ്റ്റിനേഷന്‍, ജലനിധി പദ്ധതിയില്‍ 24 കുടിവെള്ള പദ്ധതി തുടങ്ങി നിരവധി മാതൃകാ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്.