യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
1598384
Friday, October 10, 2025 4:04 AM IST
മേപ്പയ്യൂർ: സ്വർണക്കടത്ത് വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച യുഡിഎഫ് എംഎൽഎമാരെ സസ്പെന്റ് ചെയ്ത നടപടിയിലും, നജീബ് കാന്തപുരം എംഎൽഎക്കെതിരേ മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയിമിംഗ് പരാമർശത്തിലും പ്രതിഷേധിച്ച് യുഡിഎഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, എം.എം. അഷറഫ്, കെ.പി. രാമചന്ദ്രൻ, കെ.എം.എ. അസീസ്, പി.കെ. അനീഷ്, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, കെ.പി വേണുഗോപാൽ, സി.പി നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ,
സി.എം.ബാബു, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, ഷർമിന കോമത്ത്, സറീന ഒളോറ, കെ.എം.ശ്യാമള, പ്രസന്നകുമാരി, റാബിയ എടത്തിക്കണ്ടി എന്നിവർ നേതൃത്വം നൽകി.