കുന്നുമ്മൽ സബ്ജില്ല കായികമേള തുടങ്ങി
1598812
Saturday, October 11, 2025 4:52 AM IST
ചക്കിട്ടപാറ: കുന്നുമ്മൽ സബ്ജില്ല കായികമേളയോടനുബന്ധിച്ചുള്ള അത്ലറ്റിക്സ് മത്സരങ്ങൾ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ എഇഒ കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു.
ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ,
ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, എച്ച്എം ഫോറം കൺവീനർ കെ. പ്രകാശൻ, പി. സാജിദ്, സി. സതീശൻ, പി. രഞ്ജിത്ത് കുമാർ, ഷിബു മാത്യു, സബ്ജില്ല സെക്രട്ടറി പി. അഖില എന്നിവർ പ്രസംഗിച്ചു.