കോടഞ്ചേരി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ
1598375
Friday, October 10, 2025 3:58 AM IST
കോടഞ്ചേരി: ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന താമരശേരി സബ്ജില്ല കായികമേളയിൽ 218 പോയിന്റുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലുമാണ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
ജൂനിയർ ഗേൾസിൽ നിരജ്ഞിത രാമദാസ്, റോഷ്മി ടോമി, സീനിയർ ബോയ്സിൽ സ്റ്റീവ് രാജു, സീനിയർ ഗേൾസിൽ അൽഫോൻസ ഷാജി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. കായികാധ്യാപകൻ അനൂപ് ജോസാണ് കുട്ടികൾക്ക് മികച്ച പരിശീലനം നൽകിയത്.