കൂടരഞ്ഞി എൽപി സ്കൂളിന് ഓവറോൾ കിരീടം
1598817
Saturday, October 11, 2025 4:52 AM IST
കൂടരഞ്ഞി: മുക്കം സബ്ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ എൽപി വിഭാഗത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ.
കൊടിയത്തൂരിൽ നടന്ന സാമൂഹ്യശാസ്ത്ര മേളയിൽ, സബ്ജില്ലയിലെ 39 വിദ്യാലയങ്ങളോട് മത്സരിച്ചാണ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
സാമൂഹ്യശാസ്ത്ര ചാർട്ടിൽ ഒന്നാം സ്ഥാനവും ആൽബം നിർമാണത്തിൽ മൂന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ എ ഗ്രേഡും സ്കൂൾ നേടി.