പോക്സോ കേസിൽ യുവാവ് പിടിയിൽ
1599358
Monday, October 13, 2025 5:51 AM IST
ബാലുശേരി: പോക്സോ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ സ്വദേശിയായ ഫൈസലിനെയാണ് ബാലുശേരി പോലീസ് പിടികൂടിയത്.
പ്രതി തന്റെ ബുള്ളറ്റ് മോട്ടോർസൈക്കിളിൽ വന്ന് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിലാണ് പിടിയിലായത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇന്നലെ പ്രതിയെ കുറ്റ്യാടി പത്തിരിപ്പറ്റ നിന്ന് പിടികൂടിയത്.