ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്
1598818
Saturday, October 11, 2025 4:52 AM IST
കൊയിലാണ്ടി: കീഴരിയൂരിൽ വീട്ടിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗൃഹനാഥനും ഭാര്യക്കും പരിക്ക്. കീഴരിയൂർ തത്തംവള്ളിപൊയിൽ കുനിയിൽ പ്രകാശൻ (50), ഭാര്യ സ്മിത (46) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് അവിടെനിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.