സ്വർണക്കപ്പിൽ മുത്തമിട്ട് അഴിക്കോടന്‍ അച്ചാം തുരുത്തി
1599345
Monday, October 13, 2025 5:28 AM IST
ചാലിയാറിന്റെ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച് ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി അഴിക്കോടന്‍ അച്ചാം തുരുത്തി. പാലിച്ചോൻ അച്ചാം തുരുത്തി എ ടീമിനെ പിന്നിലാക്കിയാണ് അഴിക്കോടന്‍ അച്ചാം തുരുത്തി ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്. അണിയത്ത് സജിരാജ്, അമരത്ത് കെ.പി. വിജേഷും വള്ളം നിയന്ത്രിച്ചു. കെ. ദീപേഷ് ആയിരുന്നു ടീം മാനേജർ.
എകെജി പോടോത്തുരുത്തി എ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൻ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്നും വിജയികൾ ട്രോഫി ഏറ്റുവാങ്ങി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മനത്തുക ലഭിച്ചത്. പങ്കെടുത്ത വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ്.