വികസന മുന്നേറ്റം അടയാളപ്പെടുത്തി കാവിലുംപാറ പഞ്ചായത്ത് വികസന സദസ്
1598381
Friday, October 10, 2025 4:04 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാവിലുംപാറ പഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ് അധ്യക്ഷനായി. വ്യത്യസ്ത മേഖലയില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. സുരേന്ദ്രന്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്,
വികസന സ്ഥിരം സമിതി അധ്യക്ഷന്‍ രമേശന് മണലില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.ആര്. വിജയന്, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് പ്രദീപ് കുമാര്‍, ഫാ. ബെന്നി ആലവേലില്‍, ഹരിത കേരളം ബ്ലോക്ക് കോഓഡിനേറ്റര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ജലബജറ്റ് പ്രകാശനം എന്നിവയും ഉണ്ടായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു.