പഞ്ചായത്ത് ഭരണ സമിതി യോഗം നിർത്തിവച്ചു
1598379
Friday, October 10, 2025 4:04 AM IST
കടിയങ്ങാട്: ഇന്നലെ നടന്ന ചങ്ങരോത്ത് പഞ്ചായത്ത് ഭരണ സമിതി യോഗം യുഡിഎഫ് മെമ്പർമാരുടെ പ്രതിഷേധത്താൽ നിർത്തിവച്ചു. യുഡിഎഫ് മെമ്പർമാരുടെ വാർഡുകളിൽ വികസന പ്രവർത്തങ്ങൾക്കു ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാണിക്കുന്ന പ്രസിഡന്റിന്റെ നടപടിയിലും ജനപ്രതിനിധികളെ അവഹേളിക്കുന്ന സെക്രട്ടറിയുടെ നിലപാടിലും പ്രതിഷേധിച്ച്
യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പ്രതിഷേധം ശക്തമായപ്പോൾ യോഗത്തിൽനിന്നും പ്രസിഡന്റ് ഇറങ്ങിപ്പോയി. തുടർന്ന് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ മുദ്രാവാക്യം ഉയർത്തി ധർണ നടത്തി. ബഷീർ പാളയാട്ട്, ഇ.ടി. സരീഷ്, കെ.എം. ഇസ്മായിൽ, കെ.എം. അഭിജിത്ത്, കെ.ടി. മൊയ്തീൻ, വി.കെ. ഗീത, കെ.മുബഷിറ, എം.കെ. ഫാത്തിമ എന്നിവർ പങ്കെടുത്തു.