സ്ത്രീചേതന വിചാര സദസ് നടത്തി
1599086
Sunday, October 12, 2025 4:57 AM IST
കോഴിക്കോട്: മുതിര്‍ന്ന പൗരന്മാരും ആരോഗ്യ നിയമപരിരക്ഷയും എന്ന വിഷയത്തില്‍ സ്ത്രീചേതനയുടെ നേതൃത്വത്തില്‍ വിചാര സദസ് നടത്തി. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, പൊതുസമൂഹവുമായുള്ള നിരന്തര സമ്പര്‍ക്കം എന്നിവ ആവശ്യമാണെന്നും മുതിര്‍ന്ന പൗരന്മാര് അവരവരുടെ ആരോഗ്യ കാര്യങ്ങളില്‍ സ്വയം ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഉദ്ഘാടനം ചെയ്ത ഡോ. നളിനിവാര്യര് പറഞ്ഞു.
സ്ത്രീചേതന വൈസ് പ്രസിഡന്റ് എ.ആര്. സുപ്രിയ , അഡ്വ. ജിഷ പള്ളിക്കര എന്നിവര്‍ ചര്‍ച്ച നയിച്ചു. സ്ത്രീചേതന പ്രസിഡന്റ് ഡോ. എം.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. അഡ്വ. ഗീതാറാണി, ഡോ. എം.കെ ശ്രീലത, ശൈലജ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.