ഡോൺ ബോസ്കോ കോളജിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
1599350
Monday, October 13, 2025 5:45 AM IST
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളജിൽ വച്ച് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ദി ലുമിനാറി ലീഗ്, സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്ത പരിപാടി കോളജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോബി എം. ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിൻസിപ്പൽ ജിജി ജോർജ് അധ്യക്ഷത വഹിച്ചു. എം. സാരഗ് ബിജു, കെ.കെ. ദിലു ( ജിഎച്ച്എസ്എസ് നരിക്കുനി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹിദ ഫാത്തിമ, ഡാനിയ സത്താർ (എംകെഎച്ച്എം എംഒവിഎച്ച് ഫോർ ഗേൾസ്, മുക്കം) രണ്ടാം സ്ഥാനവും നീരജ് സുനിൽ, നവനീത് സതീഷ് (സെന്റ് ജോസഫ്സ് എച്ച്എസ്എസ് കോടഞ്ചേരി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ഷിനോ പ്രസംഗിച്ചു. പരിപാടികൾക്ക് ക്വിസ് മാസ്റ്റർ ഡോ. ഐശ്വര്യ അനിൽ, ക്വിസ് ക്ലബ് കോഡിനേറ്റർ പി. അഞ്ജലി, സ്റ്റുഡന്റ് കോഡിനേറ്റർ ഹിഷാം, കോളജ് അധ്യപകരായ ലിജു, ജംഷിന, ആതിര എന്നിവർ നേതൃത്വം നൽകി.