അൽഫോൻസാ കോളജിന് പുതിയ യൂണിയൻ
1598377
Friday, October 10, 2025 3:58 AM IST
തിരുവമ്പാടി: 2025 - 2026 പ്രവർത്തന വർഷത്തെ പുതിയ യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാർലമെന്ററി മോഡിൽ നടന്ന കോളജ് ഇലക്ഷനിൽ യൂണിയൻ ചെയർമാനായി എബിൻ സണ്ണി, യൂണിയൻ സെക്രട്ടറിയായി റിഷാന ഫാത്തിമ, യുയുസിയായി ഡാന്റസ് കുര്യാക്കോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ എം.സി. സെബാസ്റ്റ്യൻ, പ്രിസൈഡിംഗ് ഓഫീസർ ദീപേഷ്, യൂണിയൻ അഡ്വൈസർ റോബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി