ബാ​ലു​ശേ​രി: എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ബാ​ലു​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കോ​ക്ക​ല്ലൂ​ർ കു​റു​വ​ച്ചാ​ലി​ൽ നാ​സ​റി​ന്‍റെ മ​ക​ൻ മ​ൻ​ഷി​ദ്, കു​ന്ന​ത്ത​റ ഷാ​ൻ മ​ഹ​ലി​ൽ മു​ഹ​മ്മ​ദ് ഷ​നൂ​ൻ എ​ന്നി​വ​രാ​ണ് 12.3 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ‍​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം, വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എം​ഡി​എം​എ​യും 7000 രൂ​പ​യും നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.