താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ തു​രു​ത്തി പ​ള്ളി രാ​ജു​വി​ന്‍റെ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ ക​പ്പ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി കൂ​ട്ടം ന​ശി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാം കാ​ട്ടു​പ​ന്നി​യെ​ത്തി ഇ​ട​വി​ള കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ തോ​ക്ക് ലൈ​സ​ൻ​സ് ല​ഭി​ച്ച​വ​ർ കു​റ​വാ​ണ്.

വ​നം വ​കു​പ്പ് എം ​പാ​ന​ൽ ഷൂ​ട്ട​ർ​ന്മാ​രെ​യും വേ​ട്ട നാ​യ്ക്ക​ളെ​യും ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ​ക​ൽ സ​മ​യ​ത്ത് കാ​ട് ഇ​ള​ക്കി കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.