വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
1599089
Sunday, October 12, 2025 5:02 AM IST
മുക്കം: രണ്ടാഴ്ചക്കാലം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിവിധ കേരളോത്സവ മത്സര വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പന്നിക്കോട് എയുപി സ്കൂളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, മറിയംകുട്ടി ഹസൻ, കോഓർഡിനേറ്റർ സി. ഫസൽ ബാബു, രാഗേഷ് ചെറുവാടി, ബഷീർ പാലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.