ബോട്ടിൽ ബൂത്തിലെ മാലിന്യം നീക്കുന്നില്ലെന്ന്
1599088
Sunday, October 12, 2025 5:02 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് ടൗണിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തിലെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് പരാതി. കൂരാച്ചുണ്ട് ടൗണിലെ ഹൈസ്കൂൾ റോഡിന് സമീപം സ്ഥാപിച്ച ബോട്ടിൽ ബൂത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മാസങ്ങൾ പിന്നിട്ടിട്ടും നീക്കാത്ത നിലയിലുള്ളത്.
എന്നാൽ ഇവിടെ മദ്യക്കുപ്പികൾ അടക്കം മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.