പുല്ലൂരാംപാറ ഹൈസ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1515037
Monday, February 17, 2025 4:55 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മൂന്നാമത്തെ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.വി. ധനഞ്ജയ് ദാസ് അഭിവാദ്യം സ്വീകരിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർ ജിഷി മാത്യു കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.
തിരുവമ്പാടി പഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട്, പ്രിൻസിപ്പൽ കെ.ജെ. ആന്റണി, പ്രധാന അധ്യാപകൻ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, പിടിഎ പ്രസിഡന്റ് വിൽസൻ താഴത്തു പറമ്പിൽ, സിബി കുര്യാക്കോസ്,
ബീനാ പോൾ, റെജി സെബാസ്റ്റ്യൻ, ജോസഫ് ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എ. രജനി, സീനിയർ സിവിൽ പോലീസ് ഓഫീസർ എ.ജി. സുമേഷ് എന്നിവർ പങ്കെടുത്തു.