ലോക കാൻസർ ദിനം ആചരിച്ചു
1511974
Friday, February 7, 2025 5:02 AM IST
കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ - ആരോഗ്യം ആനന്ദം പഞ്ചായത്ത് തല പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. ഡോ. ഗഫൂർ, പി. ബബിത എന്നിവർ സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയുടെ വിഷയാവതരണം നടത്തി.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയാട്ട് ബഷീർ, മെഡിക്കൽ ഓഫീസർ ഇ.വി ആനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. പ്രമീള എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ ബഹുമാന പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യ കേന്ദ്രം ജീവനക്കാർ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാവാർഡുകളിൽ വിപുലമായ രീതിയിൽ പരിശോധന നടത്താനും തീരുമാനിച്ചു.