നല്ലൂർ റബർ ഉത്പാദക സംഘം അനുശോചിച്ചു
1535390
Saturday, March 22, 2025 5:41 AM IST
തച്ചിങ്ങനാടം: നെൻമേനി നല്ലൂർ റബർ ഉത്പാദക സംഘം പ്രസിഡന്റും റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ സംഘടനയായ എൻസിആർപിഎസിന്റെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന വേങ്ങപ്പള്ളി വി.വി.ആന്റണി മാസ്റ്ററുടെ നിര്യാണത്തിൽ തച്ചിങ്ങനാടത്ത് സംഘടിപ്പിച്ച നല്ലൂർ റബർ ഉത്പാദക സംഘം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അനുശോചിച്ചു.
അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം കാർഷികരംഗം പ്രവർത്തന മേഖലയായി തെരഞ്ഞെടുത്ത ആന്റണി മാസ്റ്റർ റബർ ഉത്പാദക സംഘങ്ങളെ ഏകോപിപ്പിച്ച് സംഘങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാൻ മുൻകൈയെടുത്തുവെന്നും അദ്ദേഹത്തിന്റെ വേർപാട് റബർ ഉത്പാദനം നടത്തുന്ന ചെറുകിട, നാമമാത്ര കർഷകർക്കും സംഘടനകൾക്കും തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി.
വൈസ് പ്രസിഡന്റ് ചെറിയാൻ വേലനാത്ത്, ജോർജ് ജോസഫ് ളാമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ പ്രസിഡന്റായി ചെറിയാൻ വേലനാത്ത്, വൈസ് പ്രസിഡന്റായി ജോർജ് ജോസഫ് ളാ മണ്ണിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.