കത്തോലിക്ക കോണ്ഗ്രസ് പ്രതിഷേധിച്ചു
1601611
Tuesday, October 21, 2025 7:21 AM IST
പെരിന്തൽമണ്ണ: ഹിജാബിന്റെ പേരിൽ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളുടെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ചില തീവ്രവാദ സംഘടനകളുടെ നീക്കത്തിനെതിരേ കത്തോലിക്ക കോണ്ഗ്രസ് പ്രതിഷേധിച്ചു.
സ്കൂൾ യൂണിഫോമിൽ വർഗീയതയും രാഷ്ട്രീയവും കലർത്താനുള്ള ചിലരുടെ ശ്രമം ചെറുക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പെരിന്തൽമണ്ണ വിശുദ്ധ അൽഫോൻസ ഫൊറോന പള്ളിയിൽ നടന്ന യോഗം ഡയറക്ടർ ഫാ.ജിൽസ് കാരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വർഗീസ് മംഗലം അധ്യക്ഷത വഹിച്ചു. ദീപു കോട്ടായിൽ പ്രമേയം അവതരിപ്പിച്ചു.
മുൻ പ്രസിഡന്റ് ബിനോയ് മേട്ടയിൽ, ബിനിത നെല്ലിശേരി, തോമസ് പാറത്തറ, ജോയി പുന്നയ്ക്കാത്തടം, ജോണി കളപ്പുരയ്ക്കൽ, വിജി കണ്ടിരിക്കൽ എന്നിവർ പ്രസംഗിച്ചു.