പൂ​ക്കോ​ട്ടും​പാ​ടം: പാ​ല​ക്കാ​ട് ചാ​ത്ത​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്ന മ​ല​പ്പു​റം ജി​ല്ലാ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന അ​ധ്യാ​പി​ക​മാ​ർ​ക്കു​ള്ള ഷോ​ട്ട് പു​ട്ടി​ൽ ഷി​നു ജി​ജോ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

നാ​ൽ​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലാ​ണ് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ ഷി​നു ജേ​താ​വാ​കു​ന്ന​ത്.

നി​ല​ന്പൂ​ർ സ​ബ് ജി​ല്ല​യി​ലെ മാ​മാ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ഷി​നു. സം​സ്ഥാ​ന വ​നി​ത ക്രി​ക്ക​റ്റ് താ​ര​വും മ​ല​പ്പു​റം ജി​ല്ലാ വ​നി​താ ക്രി​ക്ക​റ്റ് കോ​ച്ചു​മാ​യി​രു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം ഉ​പ്പു​വ​ള്ളി സ്വ​ദേ​ശി​യാ​ണ്.