സ്കൂൾ പരിസരത്ത് വടിവാളും ഇരുന്പ് ദണ്ഡുകളും കണ്ടെത്തി
1601613
Tuesday, October 21, 2025 7:21 AM IST
മങ്കട: കടന്നമണ്ണ യുപി സ്കൂൾ പരിസരത്ത് നിന്ന് വടിവാളും ഇരുന്പ് ദണ്ഡുകളും പോലീസ് കണ്ടെടുത്തു.ഇന്നലെ രാവിലെ പത്തുമണിയോടെ സ്കൂൾ പരിസരം വൃത്തിയാക്കുന്പോഴാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.
സ്കൂൾ അധികൃതരും നാട്ടുകാരും നൽകിയ വിവരത്തെത്തുടർന്ന് മങ്കട സിഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് ഇവ ശേഖരിച്ചു. സ്കൂളിന്റെ ചുറ്റുമതിലിന് പുറത്തുനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
മുന്പ് ഇതേ സ്ഥലത്ത് വച്ച് അടിപിടിയുണ്ടാവുകയും കടന്നമണ്ണയിലെ ഏതാനും യുവാക്കൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ആ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.