അവകാശ സംരക്ഷണ ജാഥക്ക് എൻപിപി സ്വീകരണം നൽകി
1600883
Sunday, October 19, 2025 5:45 AM IST
പെരിന്തൽമണ്ണ: എകെസിസി കാസർഗോഡ് നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് പെരിന്തൽമണ്ണയിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) മലപ്പുറം ജില്ലാ ഘടകം സ്വീകരണം നൽകി. ജാഥാക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറന്പിലിനെ എൻപിപി ജില്ലാ പ്രസിഡന്റ് ജയിംസ് തെക്കേക്കുറ്റ് ഹാരാർപ്പണം നടത്തി.
ഒരു ജനവിഭാഗത്തെ മാത്രം അവഗണിച്ചുകൊണ്ടുള്ള ഇടത്,വലത് പാർട്ടികളും ഭരണവർഗവും കാണിക്കുന്ന നീചപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജെയിംസ് തെക്കേക്കുറ്റ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് എ.ജെ. സണ്ണി, ലൗജൂ ഓലിക്കര, സ്കറിയ പെരിന്തൽമണ്ണ, ജോപ്പൻ താഴെക്കോട്, ജോയി പുന്നക്കാത്തടം എന്നിവർ പ്രസംഗിച്ചു.