പക്ഷാഘാതത്തെ മറികടന്നവരുടെ സംഗമം കിംസ് അൽശിഫയിൽ നാളെ
1601609
Tuesday, October 21, 2025 7:21 AM IST
പെരിന്തൽമണ്ണ: പക്ഷാഘാതം രോഗത്തെ ജയിച്ചവർ പെരിന്തൽമണ്ണ കിംസ് അൽശിഫയിൽ സംഗമിക്കുന്നു. പക്ഷാഘാതം മൂലം ശരീരം തളർന്നോ സംസാരശേഷി നഷ്ടപ്പെട്ടോ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടോ പരസഹായത്തോടു കൂടി കിംസ് അൽശിഫയിലെത്തി പിന്നീട് ചികിത്സയിലൂടെ ജീവിതം തിരികെ പിടിച്ചെത്തിയവരുടെ സംഗമമാണ് 22ന് സംഘടിപ്പിക്കുന്നത്.
കിംസ് അൽശിഫ ഇന്റർവെൻഷണൽ ന്യൂറോളജി, ന്യൂറോളജി ആൻഡ് ന്യൂറോ സർജറി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ ഒട്ടേറെ പേരുണ്ട്. അവരുടെ ചികിത്സക്ക് മുന്‍പും ശേഷവുമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാനാണ് കിംസ് അൽശിഫയിൽ ഇത്തമൊരു സംഗമം നടത്തുന്നത്. സെക്കൻഡുകൾക്ക് ജീവന്റെ വിലയുള്ള പക്ഷാഘാത ചികിത്സയിൽ ഉടനടി രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നുള്ളത് പ്രധാനമാണ്.
അതിനെ കുറിച്ചുള്ള അവബോധം ജനങ്ങൾക്ക് പകരാനും ഇതുമായി ബന്ധപ്പെട്ട ചികിത്സയിലെ നൂതന വശങ്ങളെക്കുറിച്ച് പരിചയപ്പെടുത്താനുമാണ് ഇത്തമൊരു ദിനാചരണ പരിപാടി സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ ഏക സന്പൂർണ സ്ട്രോക്ക് ചികിത്സാ വിഭാഗമുള്ള കിംസ് അൽശിഫയിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പക്ഷാഘാത ചികിത്സക്ക് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സാ വിദഗ്ധനുള്ള അവാർഡ് ലഭിച്ച ഡോ. ജിതിൻ ബിനോയ് ജോർജ്, ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കണ്‍സൾട്ടന്റുമായ ഡോ. സംഗീത് ചെറിയാൻ, ഡോ. ഷഫീഖ് ഉസ്മാൻ, ന്യൂറോ സർജൻമാരായ ഡോ. അരുണ്‍ബാബു ജോസഫ്, ഡോ. ജോബി ജോസ്, ഫിസിയാട്രിസ്റ്റ് ഡോ. ഷാഹിൻ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നേടിയവരാണ് സംഗമത്തിനെത്തുന്നത്. ചികിത്സാ മികവിന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ പരമോന്നത ബഹുമതിയായ എയ്ഞ്ചൽസ് അവാർഡ് രണ്ട് തവണ കിംസ് അൽശിഫ ഇന്റർവെൻഷണൽ ന്യൂറോളജി വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് ഫോണ്‍: 9447041348.