ഓയിസ്കയുടെ നേതൃത്വത്തിൽ വിത്തുത്പാദന കേന്ദ്രം ആരംഭിക്കും
1601616
Tuesday, October 21, 2025 7:21 AM IST
പെരിന്തൽമണ്ണ : തവനൂർ അഗ്രികൾച്ചർ എൻജിനീയറിംഗ് കോളജിന്റെ സഹായത്തോടെ പുതിയ തരം മധുരക്കിഴങ്ങ്, വാഴ എന്നിവയുടെ വിത്തുത്പാദന കേന്ദ്രം ഓയിസ്ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണയിൽ ആരംഭിക്കും.
കാർഷിക എൻജിനീയറിംഗ് കോളജിലെ ശാസ്ത്രജ്ഞനായ ഡോക്ടർ അബ്ദുൾ ജബ്ബാർ പെരിന്തൽമണ്ണ സായി സ്നേഹതീരത്ത് നടന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം നിർവഹിച്ചാണ് ഇക്കാര്യം അറിയിച്ചത്. വിത്തുത്പാദന കേന്ദ്രത്തിന്റെ മറ്റ് കാര്യങ്ങൾ ഓയിസ്ക ഇന്റർനാഷണൽ ഒരുക്കും. മലപ്പുറം ജില്ലയിലെ വിവിധ ഓയിസ്ക ചാപ്റ്ററുകളിൽ നിന്നെത്തിയവരും സായി സ്നേഹതീരം കുട്ടികളും കൂട്ടായ്മയിൽ പങ്കെടുത്തു.
ഓയിസ്ക ഇന്റർനാഷണൽ ജില്ലാ ചാപ്റ്റർ പ്രസിഡന്റ് ഡോ.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പ്രഫ. ഫിലിപ്പ് ആന്റണി, കെ. നാളിൻ, ബാലകൃഷ്ണൻ ആനമങ്ങാട്, ഷരീഫ് പാറൽ, ഒ.കെ. പ്രകാശ്, കെ.പി. രാമദാസ്, സാലിഹ് മഞ്ചേരി, നൗഷാദ് മഞ്ചേരി, ഇന്ദുശ്രീ എരവിമംഗലം, ഡോ.ഷീബ കൃഷ്ണദാസ്, വേലായുധൻ പുത്തൂർ എന്നിവർ പ്രസംഗിച്ചു. സായി സ്നേഹതീരം വിദ്യാർഥിയായ എം.എം. രാജുവിനെ കാലിക്കട്ട് യൂണിവേഴ്സിറ്റി യുയുസിയായി തെരഞ്ഞെടുത്തതിന് മെമന്േറാ നൽകി അനുമോദിച്ചു.
ഓയിസ്ക ഇന്റർനാഷണൽ രക്ഷാധികാരി കെ.ആർ. രവി സ്വാഗതവും ജില്ലാ ചാപ്റ്റർ സെക്രട്ടറി കുമാരൻ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ പുതിയ ഓയിസ്ക ചാപ്റ്ററുകൾ രൂപീകരിക്കുവാൻ തീരുമാനിച്ചു. ഫോണ്: ഡോ. പി. കൃഷ്ണദാസ്: 9447216263.