തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
1600852
Sunday, October 19, 2025 5:05 AM IST
പുലാമന്തോൾ: തൂതപ്പുഴയിലെ വിളയൂർ കണ്ടേങ്കാവ് കടവിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഉത്തർപ്രദേശ് സ്വദേശി വാസിദി (28)നെയാണ് കാണാതായത്. ഇയാൾക്കൊപ്പം ഒഴുക്കിൽപ്പെട്ട നാട്ടുകാരനായ ആസിഫ് ഹുസൈനെ (37) കൂടെ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. തുടർന്ന് ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കണ്ടേങ്കാവ് പ്രവർത്തിക്കുന്ന മെറ്റൽ കന്പനിയിലെ ഓട്ടുപാത്ര നിർമാണ തൊഴിലാളികളാണ് ഇരുവരും. മറ്റ് തൊഴിലാളികൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. പെട്ടെന്ന് ഒഴുക്കിൽപ്പെട്ടുകയായിരുന്നവെന്നാണ് പറയുന്നത്.
സംഭവത്തത്തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി. പെരിന്തൽമണ്ണയിൽ നിന്ന് അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും പുഴയിൽ തെരച്ചിൽ തുടരുകയാണ്.