കലോത്സവത്തിൽ കിരീടം ചൂടി ഫാത്തിമ യുപി സ്കൂൾ
1600704
Saturday, October 18, 2025 4:56 AM IST
പരിയാപുരം: അങ്ങാടിപ്പുറം പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൽ എൽപി വിഭാഗം അറബിക് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും പരിയാപുരം ഫാത്തിമ യുപി സ്കൂൾ കരസ്ഥമാക്കി.
മേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് അംഗം അനിൽ പുലിപ്ര അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക പി.എ. അന്പിളി, അധ്യാപകരായ അബ്ദുൾ നാസർ മാന്പ്ര, പി.കെ. ഷാദിയ, ഹണി സെബാസ്റ്റ്യൻ, സാറാമ്മ, സിസ്റ്റർ ലിൻസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.