അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ വികസിപ്പിക്കണമെന്ന്
1601274
Monday, October 20, 2025 5:30 AM IST
പെരിന്തൽമണ്ണ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ പൂർണതോതിലുള്ള സർവകലാശാലയായി വികസിപ്പിക്കണമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ. അലിഗഡ് മലപ്പുറം സെന്ററിൽ സർ സയ്യിദ് അഹമ്മദ് ഖാന്റെ 208-ാമത് ജൻമവാർഷികത്തോടനുബന്ധിച്ച് സർ സയ്യിദ് ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡയറക്ടർ പ്രഫ.എം. ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു.
ഒരാഴ്ച നീണ്ട സാഹിത്യ, സാംസ്കാരിക, കലാ മത്സരങ്ങളുടെ സമാപനമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ജനറൽ കണ്‍വീനർ ഡോ. ബ്ലെസിത കമറുദ്ദീൻ, ഗാലിബ് നഷ്തർ, പ്രഫ. വി.യു. സീതി, അസിസ്റ്റന്റ് പ്രഫ. ഡോ. സി. മുഹമ്മദ് ഹാരിസ്, ഡോ. ഫെബിന സീതി, അസിസ്റ്റന്റ് പ്രഫ. ഡോ. സയ്യിദ് ഹയാത്ത് ബാഷ, ക്യാപ്റ്റൻ ഡോ. അബ്ദുൾ ഹമീദ്, ഗുലാം അഷ്റഫ് തൗഖീർ, സിദ്റ ഫാത്തിമ, ഡോ. വി.കെ. ഹംസ, മുഹമ്മദ് ഹംസ, മരിയ അഫ്രീദി, എ.പി. നിഷാന,
ഡോ. ജിജോ ജോർജ്, ഡോ. പി.കെ. നസീമ, ഡോ. ഷാനവാസ് അഹമ്മദ് മാലിക്, മുഹമ്മദ് അഹസം ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. സർ സയ്യിദ് അഹമ്മദ് ഖാന്റെ ജീവിതവും പാരന്പര്യവും ആവിഷ്കരിച്ച് നാടകാവതരണവും അരങ്ങേറി.