പോത്തുകൽ പഞ്ചായത്ത് കൃഷിഭവന് പുതിയ കെട്ടിടം
1600879
Sunday, October 19, 2025 5:45 AM IST
എടക്കര: പോത്തുകൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കെട്ടിടം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റിൻഷില റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്, നിലന്പൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുല ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ പാർലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. തോമസ്, പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ കുഞ്ഞുമോൻ, നാസർ സ്രാന്പിക്കൽ, മോൾ സി. പ്രസാദ്, സലൂബ് ജലീൽ, മിനി വെട്ടിക്കുഴ,
ഹരിദാസൻ, സിഡിഎസ് ചെയർപേഴ്സണ് സിന്ധു അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എഡിസി പ്രതിനിധി ബിനു വർഗീസ്, സീനിയർ കൃഷി അസിസ്റ്റന്റ് ദീപ എന്നിവർ പ്രസംഗിച്ചു. പോത്തുകൽ ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കാണ് കൃഷിഭവൻ മാറ്റിയത്.