കൗതുകമുണർത്തി പാലപ്പം ലൈവ്
1601607
Tuesday, October 21, 2025 7:21 AM IST
മഞ്ചേരി: കുരുന്നുകളിൽ കൗതുകമുണർത്തി ഒന്നാം ക്ലാസിലെ പാലപ്പം ലൈവ്. മഞ്ചേരി തുറക്കൽ എച്ച്എംഎസ്എയുപി സ്കൂളിലാണ് പിന്നേം പിന്നേം ചെറുതായി പാലപ്പം എന്ന ആറാം പാഠവുമായി ബന്ധപ്പെട്ട് ക്ലാസ് മുറിയിൽ ലൈവ് പാലപ്പം ഒരുക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു രസകരവും ലളിതവുമായ വ്യത്യസ്തമായ പഠന പ്രവർത്തനം ക്ലാസ് അധ്യാപകൻ ഷിബിൽ ഒരുക്കിയത്. എല്ലാ കുട്ടികൾക്കും ക്ലാസിൽ ചുട്ടെടുത്ത പാലപ്പം രുചിച്ച് നോക്കാനും അവസരമൊരുക്കി.
ക്ലാസിലെ മേശക്ക് മുകളിൽ വച്ചാണ് പാലപ്പം പാകം ചെയ്ത്. ഈ രസകരമായ പ്രവർത്തനം കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ക്ലാസധ്യാപകനും സോഷ്യൽ മീഡിയ താരവുമായ മൊട്ട മാഷ് പേജിൽ ഇതിനോടകം അന്പതിനായിരത്തിലധികം കാഴ്ചക്കാരായുണ്ട്. ഒന്നാം ക്ലാസിലെ 350 വിദ്യാർഥികളും അധ്യാപകരും ഈ പഠനപ്രവർത്തനത്തിന്റെ ഭാഗമായി.