എളാട് പന്പ് ഹൗസ് പ്രവൃത്തി ഉദ്ഘാടനം
1601615
Tuesday, October 21, 2025 7:21 AM IST
ഏലംകുളം : പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന എളാട് ലിഫ്റ്റ് ഇറിഗേഷന്റെ പന്പ് ഹൗസ് നിർമാണത്തിന്റെഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ നാലകത്ത് ഷൗക്കത്ത് ശിലാസ്ഥാപനം നടത്തി നിർവഹിച്ചു.വാർഡ് മെംബർ ഗിരിജ അധ്യക്ഷയായിരുന്നു.
ഏലംകുളം കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ മാടാല, മഠത്തിൽ സുരേഷ്, എളേടത്ത് പ്രകാശൻ, നാസർ എന്നിവർ പ്രസംഗിച്ചു.
തിരുത്തൂക്കിൽ അലി, മാടാല ഉസ്മാൻ, മാടാല ഹൈദരലി, തെക്കീട്ടിൽ മനോജ്, നെച്ചിയിൽ കുട്ടികൃഷ്ണൻ നായർ, കുന്നത്ത്പറന്പിൽ ശബരി, അലി, വെട്ടിക്കാട്ടുപറന്പിൽ ശ്രീധരൻ, ചെമ്മംകുഴി അനീഷ്, എലിക്കാട്ടിൽ പുഷ്പരാജൻ, താഴത്തേതിൽ സുമതി, ഇന്ദിര തട്ടാരക്കുത്ത്, സുജാത നെച്ചിക്കോളിൽ, ചെമ്മംകുഴി കോച്ചി തുടങ്ങിയവർ പങ്കെടുത്തു.