ജനകീയ ആരോഗ്യ കേന്ദ്രം തുറന്നു
1601277
Monday, October 20, 2025 5:30 AM IST
മാലാപറന്പ്: പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മാലാപറന്പ് ജനകീയ ആരോഗ്യ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളായ ഏഴായിരത്തോളം പേർക്ക് സേവനം നൽകുന്നതാണ് മാലാപറന്പ് ജനകീയ ആരോഗ്യ കേന്ദ്രം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ടി. സാവിത്രി, കെ. മുഹമ്മദ് മുസ്തഫ, എം.ടി. നസീറ, ബ്ലോക്ക് മെംബർ റജീന മഠത്തിൽ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ലില്ലിക്കുട്ടി, കെ. ഹസീന, വി.പി. മുഹമ്മദ് ഹനീഫ, ടി. സിനിജ, ടി. സൈതാലി, പി.ടി. പ്രമീള, മുൻ മെഡിക്കൽ ഓഫീസർ ഡോ. ദൃശ്യ, ആർ. വേലു (സിപിഎം),
ഷിബു ചെറിയാൻ (ഐഎൻസി), സലാം (എൻസിപി), പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോസഫ്കുട്ടി, വാർഡ് മെംബർ ഷിനോസ് ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ, നാട്ടുകാർ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.